പന്തളം: പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രിയ ജ്യോതികുമാർ. വിദ്യാധര പണിക്കർ, ശ്രികുമാർ , മെമ്പർമാരായ പ്രസാദ് കുമാർ, എ.കെ.സുരേഷ് കുമാർ സി.ഡി.എസ്, ചെയർപേഴ്‌സൺ രാജി പ്രസാദ് തുടങ്ങിയവർപങ്കെടുത്തു.