 
ചെങ്ങന്നൂർ : കോഴിപ്പാലം കാരയ്ക്കാട് റോഡിന്റെ പണി വൈകുന്നതിൽ പ്രതിഷേധിച്ച് കുറിച്ചിമുട്ടം കീവീസ് ആട്ട്‌സ് ആൻഡ് സ്‌പോട്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാസങ്ങളായി റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്. സഞ്ചാര യോഗ്യമല്ലാതായ റോഡിൽ പൊടി ശല്യം രൂക്ഷമാണ്. അടിയന്തരമായി അധികൃതർ ഇടപെട്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഡ് ഉപരോധം നടത്തിയത്.