റാന്നി: ശ്രീമത് അയ്യപ്പ ഭാഗവത മഹാസത്രം മുഖ്യ രക്ഷാധികാരിയായ ഭരത് സുരേഷ് ഗോപി സത്രത്തിന്റെ പ്രചണത്തിനായി ഇന്ന് റാന്നി താലൂക്കിൽ വിവിധ ഇടങ്ങളിൽ ഭക്ത സംഗമത്തിൽ പങ്കെടുക്കും. പെരുനാട് അട്ടതോട്ടിൽ രാവിലെ 9ന് എത്തിച്ചേരും. തുടർന്ന് ചിറ്റാർ പാമ്പിനിയിൽ ഉച്ചയ്ക്ക് 11ന് ഭക്തർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2 :30 ന് കൊട്ടാങ്ങലിലും പരിപാടിയിൽ പങ്കെടുക്കും. അയ്യപ്പ സത്രം സ്വാഗത സംഘം ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുമ്പ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴിക്കാല, പ്രോഗ്രം കോ - ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും.