 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം തിരുവൻവണ്ടൂർ 1152 -ാം ശാഖാ ആർ.ശങ്കർ കുടുംബ സദസ് വിശേഷാൽ പൊതുയോഗവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി. ഞായറാഴ്ച വൈകിട്ട് 4ന് ചിറയ്ക്കകത്ത് ശ്രീമാൻ സുരേഷിന്റെ ഭവനത്തിൽ നടത്തിയ കുടുംബസദസിൽ ചെയർമാൻ എം.വി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് സർക്കിൾ ഇൻസെപ്ക്ടർ വി.അരുൺ കുമാർ ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശം നൽകി. എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ,സെക്രട്ടറി സോമോൻ തോപ്പിൽ എന്നിവർ പ്രസംഗിച്ചു.