പത്തനംതിട്ട: കോഴഞ്ചേരി- തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. സർവീസ് ഉടനെ പുനരാരംഭിക്കാൻ ചീഫ് ഓഫീസ് നിർദേശം നൽകി.. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച സർവീസാണിത്.

1967 ൽ കായംകുളം ഡിപ്പോയിൽ നിന്ന് തുടങ്ങിയതാണ്.

51 വർഷം ഈ വഴി സർവീസ് നടത്തിയിരുന്നു. ആലപ്പുഴ ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയായിരുന്നു സർവീസ്. പിന്നീട് കൊല്ലം ഡിപ്പോ ഈ റൂട്ട് ഏറ്റെടുത്തു.

ആയൂർ - കൊട്ടാരക്കര -അടൂർ ഓമല്ലൂർ - പ്രക്കാനം - ഇലന്തൂർ - നെല്ലിക്കാല വഴിയാണ് സർവീസ്. .

കോഴഞ്ചേരിയിൽ നിന്ന് രാവിലെ 5.10നും തിരുവനന്തപുരത്ത് നിന്ന് തിരികെ വൈകിട്ട് 5.10നും പുറപ്പെടും.