college
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്‌ പൂർവ്വ വിദ്യാർത്ഥി സംഗമം മാധ്യമ പ്രവർത്തകൻ ഡി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി, അഡ്വ. പി.ആർ ജോയ്‌, അഡ്വ. എബി കുര്യാക്കോസ്‌, ഡോ. റോയ്‌ കെ ജോർജ്ജ്‌, അഡ്വ. ദിലീപ്‌ ചെറിയനാട്‌ എന്നിവർ സമീപം.

ചെങ്ങന്നൂർ: കേരളത്തിന്റെ ജനസംഖ്യയിൽ വയോധികരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാലികമായ വയോജന നയം സംസ്ഥാനത്തു നടപ്പാക്കുന്നതിനെക്കുറിച്ച്‌ ഭരണാധികാരികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്ന് മാദ്ധ്യമ പ്രവർത്തകനും ആകാശവാണി മുൻ അസിസ്റ്റന്റ്‌ ഡയറക്ടറുമായ ഡി.പ്രദീപ്കുമാർ പറഞ്ഞു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോലേജ്‌ പൂർവ വിദ്യാർത്ഥി സമ്മേളനത്തിൽ മാറുന്ന കേരളം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി അദ്ധ്യക്ഷത വഹിച്ചു. വിദേശരാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ദൂരവ്യാപകമായ പ്രതിസന്ധികൾ സൃഷ്ടിക്കും. ഈ മാറ്റങ്ങളെ നമുക്കു തടയാനാവില്ല. മാറുന്ന കേരളത്തിന് അനുയോജ്യമായി നാം മാറുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോളേജ്‌ ട്രഷ്രറർ അഡ്വ.റോയ്‌ ഫിലിപ്പ്‌, അഡ്വ.എബി കുര്യാക്കോസ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ.റോയ്‌ ജോർജ്ജ്‌ എന്നിവർ പ്രസംഗിച്ചു. പി.എസ്‌ മുരളീധരക്കുറുപ്പ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.ആർ ജോയ്‌ സ്വാഗതവും സാം ഏബ്രഹാം കൃതജ്ഞതയും പറഞ്ഞു.