ജില്ലാ ആസ്ഥാനം ആറൻമുള മണ്ഡലത്തിലാണ്. പൈതൃകവും ആദ്ധ്യാത്മികതയും കലയും ഇഴചേർന്നതാണ് ആറൻമുളയുടെ സംസ്കാരം. പക്ഷെ, വികസന പദ്ധതികൾക്ക് വേഗം പോര.
നേട്ടങ്ങൾ
ആറൻമുള എൻജിനീയറിംഗ് കോളേജ്, ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, ചുട്ടിപ്പാറ അപ്ളൈഡ് സയൻസ് കോളേജ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് നിലവിൽ വന്നു. ഒാക്സിജൻ പ്ളാന്റുകൾ സ്ഥാപിച്ചു. പുതിയ കാഷ്വാലിറ്റി ബ്ളോക്ക് നിർമ്മാണത്തിന് മണ്ണ് പരിശോധന ആരംഭിച്ചു. നഗരത്തിലെ തിരക്ക് കുറക്കാൻ അബാൻ മേൽപ്പാലം പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. ജില്ലാ സ്റ്റേഡിയത്തിന് കെ.കെ.നായരുടെ പേരു നൽകി. സ്റ്റേഡിയം നവീകരണത്തിന് സ്പോർട്സ് കൗൺസിലുമായി ചേർന്ന് വികസന പദ്ധതികൾക്ക് അംഗീകാരം.
കുറവുകൾ
ജില്ലാആസ്ഥാനത്തെ കോഴഞ്ചേരി താലൂക്കിൽ നിന്ന് വേർപെടുത്തി, പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം നടപ്പാകുന്നില്ല. പൈതൃക സ്വത്തായ ആറൻമുള കണ്ണാടി നിർമ്മാണമേഖലയ്ക്ക് സർക്കാർ സഹായമില്ല. ആറൻമുള പള്ളിയോടങ്ങൾക്ക് സർക്കാർ ഗ്രാന്റുകൾ കുറവെന്ന് പരാതികൾ. കോഴഞ്ചേരി മേൽപ്പാലം പാതിവഴിയിൽ പണിനിലച്ചു. കളക്ടറേറ്റ് വളപ്പിൽ ജില്ലാ പ്ളാനിംഗ് ഒാഫീസ് നിർമ്മാണം 2014ൽ ആരംഭിച്ചത് എട്ടു വർഷമായിട്ടും പൂർത്തിയാക്കാനായില്ല. കടമ്മനിട്ട പടയണി ഗ്രാമം കാടുകയറി. കടമ്മനിട്ട, ഇലന്തൂർ പടേനികൾ സംരക്ഷിക്കാൻ സർക്കാർ സഹായമില്ല.
പത്തനംതിട്ട ജില്ല, പൊതുവിവരങ്ങൾ
രൂപീകരണം : 1982 നവംബർ ഒന്ന്.
വിസ്തീർണം : 2652 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 11,97,412
സ്ത്രീ, പുരുഷ അനുപാതം: 1132/1000
സാക്ഷരത 96.55 ശതമാനം
റവന്യു ഡിവിഷനുകൾ : അടൂർ, തിരുവല്ല
താലൂക്കുകൾ : അടൂർ, കോഴഞ്ചേരി, തിരുവല്ല, റാന്നി, മല്ലപ്പള്ളി, കോന്നി.
വില്ലേജുകൾ: 70
ഗ്രാമ പഞ്ചായത്തുകൾ: 53
ബ്ളോക്ക് പഞ്ചായത്തുകൾ : റാന്നി, കോന്നി, പറക്കോട്, പന്തളം, ഇലന്തൂർ, മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം.
നഗരസഭകൾ : പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല.
വനഭൂമി : 1398 ചതുരശ്ര കിലോമീറ്റർ.
നദികൾ: പമ്പ, മണിമല, അച്ചൻകോവിലാർ, മണിയാർ, കക്കാട്ടാർ, കല്ലാർ, കല്ലടയാർ, വരട്ടാർ.
ഡാമുകൾ : കക്കി, പമ്പ, ആനത്തോട്, മൂഴിയാർ, ഗവി, കുള്ളാർ, മീനാർ, വേലുത്തോട്.
നിയമസഭാ മണ്ഡലങ്ങൾ : അടൂർ, കോന്നി, ആറൻമുള, റാന്നി, തിരുവല്ല.
പ്രധാന കൃഷി : റബർ, നെല്ള്, കുരുമുളക്, തെങ്ങ്, വാഴ, കൈതച്ചക്ക, റമ്പൂട്ടാൻ.