forest
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തണ്ണിത്തോട് ഫോറെസ്റ്റ് സ്റ്റേഷനിലെ കൂത്താടിമൺ , തണ്ണിത്തോട് വനസംരക്ഷണ സമിതികൾ സെൻറ് ബെന്ഡിക്ട് സ്കൂൾ ഫോറെസ്ട്രി ക്ലബ്ബ്മായി ചേർന്ന് നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ

കോന്നി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ കൂത്താടിമൺ , തണ്ണിത്തോട് വനസംരക്ഷണ സമിതികൾ സെന്റ് ബെന്ഡിക്ട് സ്കൂൾ ഫോറെസ്ട്രി ക്ലബുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യു ഉദ്‌ഘാടനം ചെയ്തു. തണ്ണിത്തോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.റജികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വി രശ്മി, പഞ്ചായത്ത് സ്വഭു, എ.ആർ പൊന്നച്ചൻ കടമ്പാട്ട്, സ്റ്റാഫ്‌ സെക്രട്ടറി സിബി അഗസ്റ്റസ് മാത്യു എന്നിവർ സംസാരിച്ചു. തണ്ണിത്തോട് വി.എസ്.എസ് സെക്രട്ടറി വി.ഗോപകുമാർ, സ്കൂൾ ഫോറെസ്ട്രി ക്ലബ്‌ കോ.ഓർഡിനേറ്റർ ബിനു പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൂത്താടിമൺ വി.എസ്.എസ് സെക്രട്ടറി ശ്രീരാജ്, തണ്ണിത്തോട് വി.എസ്.എസ് പ്രസിഡന്റ്‌ സാലി ഡേവിഡ് എന്നിവർ സംസാരിച്ചു.