road
കുറവൻ കുഴി- ആന്താലിമൺ റോഡ്

പുല്ലാട് : കുറവൻകുഴി - ആന്താലിമൺ റോഡ് തകർന്നതുമൂലം യാത്രദുരിതം. റോഡിൽനിറയെ കുഴികളാണ്. കോയിപ്രം പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒരു കിലോമീറ്ററുള്ള റോഡിൽ പലഭാഗത്തും ടാർ പൂർണമായും ഒലിച്ചുപോയിരിക്കുകയാണ്.കുറവൻ കുഴി നിവാസികൾക്ക് ചരൽക്കുന്ന്, തടിയൂർ ഭാഗത്തേക്ക് പോകാനുള്ള മാർഗമാണിത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് രണ്ട് വർഷം മുമ്പാണ് നവീകരിച്ചത്.

മഴ പെയ്താൽ നിറയെ വെള്ളക്കെട്ടാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും വാർഡ് മെമ്പർമാരും നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയില്ല. അടിയന്തരമായി റോഡ് ടാർചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.