tvla

തിരുവല്ല : പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ നാല് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ തിരുവല്ലയ്ക്ക് സ്വന്തം പേരിലുള്ള ജില്ല നഷ്ടപ്പെട്ടതിന്റെ വാർഷികം കൂടിയാണിത്. കഴിഞ്ഞ 40 വർഷങ്ങൾക്കിടെ തിരുവല്ല നിയോജകമണ്ഡലം വികസനത്തിൽ ഏറെ മുന്നിലെത്തിയെങ്കിലും നേടിയെടുക്കാനും വികസിക്കാനും ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകൾ ഉൾപ്പെടുന്നതാണ് നിയോജകമണ്ഡലം. വിസ്തൃതി ഏറെയായതിനാൽ കിഴക്കൻ മേഖലയിലും ഗ്രാമീണമേഖലയിലും റോഡ് വികസനം ഉൾപ്പെടെ കീറാമുട്ടിയാണ്.

നേട്ടങ്ങൾ
@ തിരുവല്ല ബൈപ്പാസും എം.സി റോഡും തിരുവല്ല - പത്തനംതിട്ട റോഡും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കി. നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്ന മുത്തൂർ - കാവുംഭാഗം റോഡ്, കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ്, കുറ്റൂർ - മനക്കച്ചിറ, നാട്ടുകടവ് - കിഴക്കൻ മുത്തൂർ, ചുമത്ര - മുത്തൂർ റോഡ് എന്നിവ നിലവാരമുയർത്തി നിർമ്മിച്ചു.
@ പന്നിക്കുഴി പാലം, പെരിങ്ങര പാലം, ഓട്ടാഫീസ് കടവ് പാലം, പനച്ചമൂട്ടിൽ കടവ്, ഇടിഞ്ഞില്ലം പാലങ്ങൾ നിർമ്മിച്ചു.

നേടാൻ
@ തോട്ടഭാഗം - കവിയൂർ - ചങ്ങനാശേരി റോഡ്, തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് - റോഡ് നിർമ്മാണം പൂർത്തിയാക്കണം.
@ ഗ്രാമീണ റോഡുകളുടെ വികസനം
@ തിരുവല്ല താലൂക്ക് ആശുപത്രി വികസനം
@ പബ്ലിക്ക് സ്റ്റേഡിയം വികസനം
@ കാർഷിക മേഖലയിലെ ആധുനികവൽക്കരണവും

ഉൽപ്പന്നങ്ങളുടെ സംഭരണ കേന്ദ്രവും യാഥാർത്ഥ്യമാക്കുക.
@ പരിമിതമായ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ
@ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്ക

കെടുതികൾ നേരിടാനുള്ള സംവിധാനം.
@ മാനസിക ഉല്ലാസ ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ

മെച്ചപ്പെടുത്തി വികസിപ്പിക്കണം.
@ തിരുവല്ല നഗരസഭയിലെ റോഡ്, പാലം, കുടിവെള്ളം

തുടങ്ങി അടിസ്ഥാന സൗകര്യ വികസനം
@ എല്ലാവർക്കും വീട് ഒരുക്കുക.