ചെങ്ങന്നൂർ: ശ്രീ നാരായണ ക്ലബിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച കർഷകനും എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാനുമായ അനിൽ അമ്പാടിയെ ആദരിച്ചു. പ്ലസ്ടു, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. തുടർന്ന് ഗാനമേളയും ക്ലബ് അംഗങ്ങളുടെ കലാപരിപാടികളും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.