 
തിരുവല്ല: കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ സ്മരണ പുതുക്കി അഖണ്ഡത ദിനമായി ആചരിച്ചു. പെരിങ്ങരയിലെ രക്തസാക്ഷി മണ്ഡപത്തിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഭാസി കെ.ആർ.അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി ആനിതോമസ് മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണപണിക്കർ, ജിജി ചാക്കോ, മനോജ്കുമാർ, ഗോപൻ മണിയൻ ജോൺ, അനിതാ മനോജ് എന്നിവർ പ്രസംഗിച്ചു.