അടൂർ : താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തി .തുടർന്ന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ നായർ , യൂണിയൻ സെക്രട്ടറി വി .ആർ രാധാകൃഷ്ണൻ നായർ , കമ്മിറ്റി അംഗങ്ങളായ മാനപ്പള്ളിൽ ബി. മോഹൻകുമാർ , സി.ആർ.ദേവലാൽ , ആർ.ജയചന്ദ്രൻ ഉണ്ണിത്താൻ, ഡി. സരസ്വതിഅമ്മ, ഡോ.എസ്. മുരുകേഷ്, പ്രശാന്ത് പി.കുമാർ , പ്രതിനിധി സഭാംഗം എ.എം അനിൽകുമാർ , വിജയകുമാരൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ജി. അജിത് കുമാർ, സ്വയംസഹായസംഘം മേഖലാ കോ - ഒാർഡിനേറ്റർമാർ വിവിധ കരയോഗ വനിതാ സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂണിയനിൽപ്പെട്ട 92 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു.