campaign
എൻ.എസ്.എസ് തിരുവല്ല ക്ലസ്റ്ററിന്റെ സമൂഹജാഗ്രതാ ജ്യോതിയും ദീപശിഖാ പ്രയാണവും മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നാഷണൽ സർവീസ് സ്കീം തിരുവല്ല ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സമൂഹജാഗ്രതാ ജ്യോതിയും ദീപശിഖാ പ്രയാണവും എം.ജി.എം.ഹയർസെക്കൻഡരി സ്കൂളിൽ സംഘടിപ്പിച്ചു. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളണ്ടിയേഴ്സ് മെഴുകുതിരികൾ കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗിസ്, വാർഡ് കൗൺസലർ പൂജാജയൻ, ക്ലസ്റ്റർ കൺവീനർ ആർ.മണികണ്ഠൻ, പി.കെ.തോമസ്, സാബു ജേക്കബ് ആനി ജോർജ് എന്നിവർ പ്രസംഗിച്ചു. ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂൾ, ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ ഫ്ളാഷ് മൊബ് അവതരിപ്പിച്ചു.തിരുവല്ല എസ്.സി.എസ്.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഒപ്പ് ശേഖരണം നടത്തി. എം.ജി.എം.ഹയർസെക്കൻഡറി സ്കൂൾ വോളണ്ടിയേഴ്സ് ദീപശിഖ പ്രയാണം നടത്തി.