തിരുവല്ല: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ ആർ.ചന്ദ്രശേഖരൻ നായർ, ആർ.ശൈലേഷ്‌കുമാർ, എൻ.ഗോപാലകൃഷ്ണൻ നായർ,ചന്ദ്രൻപിള്ള,രാജേഷ്‌കുമാർ,എ, സതീഷ്‌കുമാർ, ധനലക്ഷ്‍മിബാങ്ക് മാനേജർ വി.അശോക് കുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് പി.സുമംഗലാദേവി,പ്രാതിനിധ്യ സഭാംഗങ്ങളായ കെ.പി.രമേശ്,പി.ഹരികൃഷ്ണൻ, എം.ജോഷ്‌കുമാർ,പി.എ.ശ്രീകുമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അഖിൽ ആർ.നായർ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ 88 കരയോഗങ്ങളിലും പതാകാദിനം ആചരിച്ചു.ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.