പരുമല: ജീവിതമൂല്യങ്ങൾ വളർത്തിയാൽ നമ്മൾ വിശിഷ്ടവ്യക്തികളായിമാറുമെന്നും ജീവിത തിരക്കിനിടയിലും ഭക്തിയുള്ളവരായി വളരണമെന്നും മുംബയ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ കുറിലോസ് പറഞ്ഞു. പരുമലതിരുമേനിയുടെ 120ാമത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് പരുമല സെമിനാരിസ്‌കൂളിലെ കുട്ടികളുടെ സംഗമമായ ഗുരുവിൻ സവിധേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ മിനികുമാരി വി.കെ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾഹെഡ്മാസ്റ്റർ അലക്സാണ്ടർ പി.ജോർജ്, പി.റ്റി.എ.പ്രസിഡന്റ് സലീം.റ്റി.ജെ, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.ടി.തോമസ് പീടികയിൽ, സെക്രട്ടറി കെ.എ.കരീം, യോഹന്നാൻ ഈശോ, തോമസ് ഉമ്മൻ അരികുപുറം, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.