അത്തിക്ക​യം : എ​സ്.എൻ.ഡി.പി യോ​ഗം മു​ക്കം 6073-ാം ശാ​ഖ​യി​ലെ 20-ാമ​ത് ഗു​രു​ദേ​വ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ വാർ​ഷി​കം 10ന് ന​ട​ക്കും. രാ​വി​ലെ 6ന് പ്ര​ഭാ​ത​ഭേ​രി, 6.30ന് പതാ​ക ഉ​യർ​ത്തൽ, 7ന് വി​ശേഷാൽ പൂജ, 8ന് ഗു​രു​ഭാ​ഗ​വ​ത​പാ​രായ​ണം. രാ​വിലെ 9.30ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നത്തിൽ ശാ​ഖാ പ്ര​സിഡന്റ് ബി​ന്ദു മ​നോ​ജ് അ​ദ്ധ്യ​ക്ഷ​യാ​യി​രി​ക്കും. റാ​ന്നി താ​ലൂ​ക്ക് അ​ഡ്​മി​നി​സ്‌​ട്രേ​റ്റർ അഡ്വ. മണ്ണ​ടി മോഹ​നൻ ഉ​ദ്​ഘാട​നം ചെ​യ്യും. ശാ​ഖാ സെ​ക്രട്ട​റി എം.കെ. ബാലൻ, പെ​രു​നാ​ട് സം​യു​ക്ത​സ​മി​തി പ്ര​സിഡന്റ് പ്ര​മോ​ദ് വാ​ഴാം​കുഴി, സെ​ക്രട്ട​റി എ.എൻ. വി​ദ്യാ​ധ​രൻ, ജില്ലാ ഗു​രു​ധർ​മ്മ പ്ര​ച​ര​ണ​സ​ഭ സെ​ക്രട്ട​റി എം.എസ്. ബി​ജു എ​ന്നി​വർ സം​സാ​രി​ക്കും.
10 മു​തൽ ജ​ന​നീ​ന​വ​ര​ത്‌​ന​മ​ഞ്ജ​രി എ​ന്ന വി​ഷ​യത്തിൽ പ്രീ​തി ലാൽ പഠ​ന​ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1ന് അ​ന്ന​ദാ​നം, 2ന് പഠ​ന​ക്ലാ​സ് തു​ടർ​ച്ച. ക​മ്മി​റ്റി​യം​ഗം എസ്. ശോ​ഭ​ന നന്ദിപറയും. വൈ​കിട്ട് 6ന് ദീ​പാ​രാധന.