പത്തനംതിട്ട : വർദ്ധിച്ചുവരുന്ന ലഹരി ഭീകരതയ്ക്കെതിരെ ഇന്ന് ബി.ജെ.പി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റാലിയും പൊതു സമ്മേളനവും നടത്തും.
ഇന്ന് വൈകിട്ട് 4ന് പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മിനിസിവിൽ സ്റ്റേഷന് മുൻപിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിക്കും.