kphs

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമവും ഗുരുവന്ദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആർ.പി.രാജേഷ് അദ്ധ്യക്ഷനായി. കവി ബാബു പാക്കനാർ മുഖ്യപ്രഭാഷണം നടത്തി. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, എസ്.സേതുലാൽ. എൽ.ലിജ, റൂവൽ സിംഗ്, ഷീജ, സ്റ്റാർ സിംഗർ ഋതു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. പൊന്നാട ചാർത്തിയും മൊമന്റോ നൽകിയും ശിഷ്യർ ഗുരുക്കന്മാരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും നൽകി. സ്കൂളിന് ആവശ്യമായ ബ്ളാക്ക് ബോർഡുകളും പോഡിയവും സമർപ്പിക്കുകയും ചെയ്തു. പ്രകാശ്, ത്രികർത്തൻ, പ്രദീപ്, ഓമനക്കുട്ടൻ, സുധീർ, ഷീല, ശ്രീലത, മനോഷ്, ഉണ്ണിക്കൃഷ്ണൻ, ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടന്നു.