
കൊല്ലം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം - ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ഭാഗമായുള്ള ജില്ലാ തല മത്സരങ്ങൾ 15ന് കൊല്ലം എസ്.എൻ കോളേജിൽ നടക്കും. ചിത്രരചന (വാട്ടർ കളർ), കവിതാരചന (മലയാളം), പ്രസംഗം (ഹിന്ദി/ഇംഗ്ലീഷ്), മൊബൈൽ ഫോട്ടോഗ്രഫി, യുവ സംവാദ്, ഫോക്/ പരമ്പരാഗത നൃത്തം എന്നിവയാണ് മത്സര ഇനങ്ങൾ. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. 15നും 29നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 7356182991, 7356103919.