
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം മുതൽ ചീനക്കൊട്ടാരം വരെയുള്ള ഭാഗങ്ങളിലെ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ളവയാണ് പൊളിച്ചുനീക്കുന്നത്.
മേൽക്കൂര പൊളിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ചിന്നക്കട സെക്കൻഡ് എൻട്രി ഭാഗത്ത് മണ്ണ് പരിശോധന ആരംഭിച്ചു. പരിശോധനാഫലം വന്നശേഷമേ കെട്ടിട നിർമ്മാണം ആരംഭിക്കൂ. ഇതിന് ഒരുമാസം വേണ്ടിവന്നേക്കും. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് പ്ളാനിന് അനുമതി ലഭിക്കേണ്ടതുമുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ചാണ് നിർമ്മാണം. പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങളും ആർ.എം.എസ് ഓഫീസ് അടക്കമുള്ള കെട്ടിട ഭാഗങ്ങളുമാണ് അദ്യം പൊളിക്കുക.
റെയിൽവേ ടൈം ലൈൻ സഹിതമുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്‌നിക്കൽ എൻജിനിയറിംഗ് സർവീസും സിദ്ധാർത്ഥ് സിവിൽ വർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിർമ്മാണ കരാറുകാർ.
പദ്ധതി തുക - ₹ 361.17 കോടി
കൂടുതൽ ട്രെയിനുകൾ വേണം
നിലവിൽ കൊല്ലത്ത് നിന്ന് കൊല്ലം - ചെന്നൈ അനന്തപുരി, കൊല്ലം- ചെന്നൈ എഗ്മോർ, കൊല്ലം- വിശാഖപട്ടണം (വീക്കിലി) ട്രെയിനുകൾ മാത്രമാണുള്ളത്.
റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാകുമ്പോൾ കൂടുതൽ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ വേണമെന്നാണ് ആവശ്യം. ഇതിന് റെയിൽവേ പിറ്റ് ലൈനുകളുടെയും മെക്കാനിക്കൽ ജീവനക്കാരുടെയും എണ്ണവും വർദ്ധിപ്പിക്കണം. കൂടാതെ ആലപ്പുഴയിലും കൊച്ചിയിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൊല്ലം വരെ നീട്ടുകയും വേണം.
റെയിൽവേയുടെ പുതിയ സമയ പട്ടിക ഈ മാസം പകുതിയോടെ
പുറത്തിറങ്ങുമ്പോൾ കൂടുതൽ ട്രെയിനുകൾ പരഗണിക്കപ്പെടുമെന്നാണ് വിശ്വാസം.
സ്ഥിരം യാത്രക്കാർ