പുനലൂർ: ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ലാബിന്റെ പ്രവർത്തനോദ്ഘാടനം തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.എ.അനീഷ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാഗരാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ, സി.ചെല്ലപ്പൻ, സുജാത,പി.ടി.എ പ്രസിഡന്റ് ആർ.സുരേഷ്, സ്കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു, നവകേരള മിഷൻ റിസോഴ്സ് ചേയർപേഴ്സൺ സ്മിത, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡി.ദിലീപ്കുമാർ സ്വാഗതവും നവകേരള മിഷൻ ജില്ല കോ-ഓഡിനേറ്റർ എസ്.ഐസക്ക് പദ്ധതി വിശദീകരണവും നടത്തി.സംസ്ഥാന സർക്കാരിന്റെ നവ കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തെന്മല ഗ്രാമ പഞ്ചായത്തിന്റെ ധനകാര്യ കമ്മിഷൻ ഗ്രാന്റായ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് പൂർത്തിയാക്കിയത്. സ്കൂളിലെ കെമിസ്ട്രി ലാബിൽ കെമിസ്ട്രി വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ജലത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിച്ചത്.ആദ്യഘട്ടത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയും.