കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംഘാടകനായിരുന്ന വി.കെ. ശശിധരന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി 6 മുതൽ 8 വരെ കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ വി.കെ.എസ് ശാസ്ത്ര സാംസ്‌കാരികോത്സവം നടത്തും.

6ന് രാവിലെ 10ന് കേരള സാഹിത്യ അക്കാഡമി ചെയർമാൻ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കിം. സംഘാടക സമിതി ചെയർമാൻ അഡ്വ. വി. രാജേന്ദ്രബാബു അദ്ധ്യക്ഷനാകും. സ്വാതിതിരുന്നാൾ സംഗീത കോളേജിലെ രമ.ടി.മോഹനും ഭൈരവിയും സംഘവും അവതരിപ്പിക്കുന്ന സംഗീതശില്പത്തോടെ പരിപാടികൾ ആരംഭിക്കും. വിവിധ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം മന്ത്റി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. 8ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്റി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 15ന് പരവൂരിൽ ജില്ലാ ബാലോത്സവവും 16 മുതൽ 29 വരെ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ശില്പശാലകളും നടക്കും. സാംസ്‌കാരികോത്സവത്തിന്റെ സമാപനം 30ന് വൈകിട്ട് 5ന് പട്ടത്താനത്ത് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 'ഇന്ത്യ @ 75' എന്ന വിഷയത്തിൽ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തും. പത്രസമ്മേളനത്തിൽ രക്ഷാധികാരി മുൻ എം.പി പി. രാജേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. വി. രാജേന്ദ്രബാബു, ജനറൽ കൺവീനർ കൊട്ടിയം രാജേന്ദ്രൻ, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, ജില്ലാ പ്രസിഡന്റ് ജി. സുനിൽകുമാർ, സെക്രട്ടറി കെ. പ്രസാദ്, സംസ്ഥാന കമ്മി​റ്റിയംഗം ജി.രാജശേഖരൻ എന്നിവർ പങ്കെടുത്തു.