photo
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രഡേഷൻ വർക്ക്ഷോപ്പ് വി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രഡേഷൻ വർക്ക്ഷോപ്പ് സമാപിച്ചു. ചവറ, കരുനാഗപ്പള്ളി മണ്ഡലാടിസ്ഥാനത്തിലാണ് ശില്പശാല നടത്തിയത്.ചവറയിൽ സുശീല ഗോപാലൻ സ്മാരക ഹാളിലും കരുനാഗപ്പള്ളിയിൽ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിലും നടന്ന ശില്പശാലയിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർമാരും ഗ്രന്ഥശാലാ സെക്രട്ടറിമാരും ലൈബ്രേറിയന്മാരുമാണ് പങ്കെടുത്തത്. ചവറയിൽ നടന്ന ശില്പശാല താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.രഘുനാഥ് അദ്ധ്യക്ഷനായി. താലൂക്ക് കമ്മിറ്റി സെക്രട്ടറി വി.വിജയകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളിയിൽ നടന്ന ശില്പശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ ആമുഖ പ്രഭാഷണം നടത്തി. ആർ.മോഹനൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ സമിതി കൺവീനർ എ.സജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി വി.വിജയകുമാർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.പ്രദീപ്, താലൂക്ക് പ്രസിഡന്റ് പി.ബി.ശിവൻ, താലൂക്ക് എക്സി.കമ്മിറ്റി അംഗങ്ങളായ സുരേഷ് വെട്ടുകാട്ട്, എം.ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. നവംബർ മാസം നടക്കുന്ന ഗ്രഡേഷനിൽ ഗ്രന്ഥശാലകളെ സജ്ജമാക്കുന്നതിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്.