gandhi-
സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡ് ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിക്കുന്നു.

കൊല്ലം : കേരള സർക്കാരിന്റെ ഏറ്റവും മികച്ച വയോജന ക്ഷേമ​സംരക്ഷണ സ്ഥാപനത്തിനുള്ള 2022 ലെ വയോസേവന അവാർഡ് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന് മന്ത്രി ഡോ.ആർ.ബിന്ദു സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്​കാരം.
വയോജന ദിനത്തിൽ തൃശ്ശൂർ ജില്ലാ സ്‌​പോർട്‌​സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഗാന്ധിഭവൻ സ്ഥാപകനും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ.പുനലൂർ സോമരാജൻ അവാർഡ് സ്വീകരിച്ചു. 2019 ൽ രാഷ്ട്രപതിയിൽ നിന്ന് വയോശ്രേഷ്ഠ സമ്മാൻ ദേശീയ അവാർഡ് നേടിയ ഗാന്ധിഭവൻ 2017 ൽ ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമെന്ന നിലയിൽ ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്‌സിലും ഇടം പിടിച്ചിരുന്നു. 2008 ൽ കേരളത്തിലെ മികച്ച സാമൂഹ്യസേവന സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഭിന്നശേഷിയുള്ളവരെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ അവാർഡ്, കേരള സർക്കാർ യുവജനക്ഷേമ ബോർഡിന്റെ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ഗാന്ധിഭവന് ലഭിച്ചിട്ടുണ്ട്.