കൊല്ലം: പുതുതായി റോളർ സ്‌​കേറ്റിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി കൊല്ലം റോളർ സ്‌​കേറ്റിംഗ് ക്ലബ് നടത്തുന്ന ജില്ലാ തല പരിശീലന ക്യാമ്പ് 5ന് തുടങ്ങും. റോളർ ഹോക്കി, റോളർ സ്​കൂട്ടർ എന്നിവയുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ജില്ലാ സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും പെൺകുട്ടികളുൾപ്പെടെയുള്ളവർക്കും പങ്കെടുക്കാമെന്ന് ക്ലബ് സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.