
കൊല്ലം: കല്ലട ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കല്ലട ജലോത്സവം 4നും 5നും നടക്കും. 4ന് ഉച്ചയ്ക്ക് 3ന് കിഴക്കേകല്ലട പൊലീസിന്റെ സഹകരണത്തോടെ ബോധവത്കരണ സെമിനാർ നടക്കും. മുൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. നെഹ്രുട്രോഫി വിജയികളെയും മുൻകാല ജലോത്സവ ഭാരാവാഹികളെയും ആദരിക്കും. 5ന് ഉച്ചയ്ക്ക് 2ന് മുതിരപ്പറമ്പ്, കാരൂത്രക്കടവ് നെട്ടായത്തിൽ ജലോത്സവം. ബോണസ്, സമ്മാനത്തുകയോ സർക്കാർ സാമ്പത്തിക സഹായമോ ഇല്ലാതെയാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സമിതി രക്ഷാധികാരികളായ സന്തോഷ് അടൂരാൻ, ബിജു തൈക്കൂടം എന്നിവർ അറിയിച്ചു.