കരുനാഗപ്പള്ളി : കോഴിക്കോട് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന വരമ്പേൽ വി.കെ.നടേശനെ വീട്ടിൽ എത്തി ആദരിച്ചു. സാംസ്കാരിക സമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. ഭാരവാഹികളായ പി.പശുപാലൻ, കുഞ്ഞുമോൻ കുളച്ചയിൽ, പ്രസന്നൻ പുതു വേൽ, നിസാം മുനമ്പത്ത്, സോമൻ പടന്നയിൽ എന്നിവർ സംസാരിച്ചു. ആദരവിന് വി.കെ. നടേശൻ നന്ദി പറഞ്ഞു.