അഞ്ചൽ: കാൽ മുറിച്ചുമാറ്റിയ കാൻസർ രോഗിയായ ഗൃഹനാഥൻ കനിവുള്ളവരുടെ സഹായം തേടുന്നു. ഇടമുളയ്ക്കൽ വേലംകോണം ചരുവിളപുത്തൻവീട്ടിൽ സലീം (55) ആണ് ചികിത്സിയ്ക്കാൻ പണമില്ലാതെ ഉഴറുന്നത്. അഞ്ച് വർഷം മുമ്പ് കാലിൽ മുറിവ് വന്ന് ദീർഘകാലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും മുറിവ് ഭേദമാകാത്തതിനാൽ മുറിച്ച് മാറ്റേണ്ടിവന്നു. പിന്നീട് ഉദര സംബന്ധമായ അസുഖം ബാധിച്ച് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഈ ചികിത്സ നടക്കുന്നതിനിടെ 6 മാസം മുമ്പ് നാക്കിലും തൊണ്ടയിലും കാൻസർ ബാധിച്ചു. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായിരുന്ന സലീമിന് സ്വന്തമായി വീടോ,പുരയിടമോ ഇല്ല. മാതാവ് ഖലീഫാ ഉമ്മയുടെ പേരിലുള്ള ചെറിയ കുടുംബ വീട്ടിലാണ് ഇപ്പോൾ സലീമും ഭാര്യ ബാധുഷയും താമസിക്കുന്നത്. രണ്ട് മക്കൾ ഉണ്ടെങ്കിലും കൂലിപ്പണിക്കാരായ അവർക്കും അച്ഛന്റെ ചികിത്സച്ചെലവുകൾ പൂർണമായി വഹിക്കാനുള്ള വകയില്ല. ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനുപോലും നാട്ടുകാരുടെ സഹായത്തിലാണ്. മരുന്നിന് തന്നെ വൻതുക ആവശ്യമാണ്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സലീം. ഇസാഫ് അഞ്ചൽ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 50210000525577, ഐ.എഫ്.എസ്.സി ESMF0001512,ഗൂഗിൾ പേ: 9746644586 മുഹമ്മദ് ഷാൻ.