അ‌ഞ്ചൽ: ബീവറേജിൽ നിന്ന് മദ്യം വാങ്ങി സ്കൂട്ടറിൽ കൊണ്ടുനടന്ന് കൂടിയ വിലയ്ക്ക് വിറ്റു വന്ന ആളെ ഏരൂർ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ചന്ദനക്കാവ് ചെറുകര പുത്തൻ വീട്ടിൽ നകുലനാണ് (56) അറസ്റ്റിലായത്. 3700 മില്ലി ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 22513 രൂപയും മദ്യ കച്ചവടത്തിന് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ നജീം, ഹോം ഗാർഡ് ജയകുമാർ എന്നിവർ അടങ്ങിയ പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.