photo
ബി.ജെ.പി. അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനയ‌ഞ്ചേരിയിൽ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. കെ.എൽ.ജെസ്സി നിർവ്വഹിക്കുന്നു. എസ്. ഉമേഷ് ബാബു, ആയൂർ മുരളി തുടങ്ങിയവർ സമീപം

അഞ്ചൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ സെന്റ് ജോസഫ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടം പനയഞ്ചേരിയിൽ ഡോ.കെ.എൽ.ജെസി നിർവഹിച്ചു. ബി.ജെ.പി അഞ്ചൽ മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മകുമാരി, ഗിരീഷ് അമ്പാടി, ബി.ബബുൽ ദേവ്, അനന്ദു കെ. മുരളി, സി.ബിനോജ്, അഡ്വ.ബി.ജി.രഞ്ജിത്ത്, വയയ്ക്കൽ വിജയൻ, എസ്.ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.