ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തും ചടയമംഗലം ബ്ലോക്ക് വനിത ശിശു വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച വയോജന സംഗമം മുളയറച്ചാൽ ഗാമോസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് ആദരിച്ചു .നിയമാവബോധന ക്ലാസ് പൂയപ്പള്ളി സി.ഐ ബിജു നയിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതം ആശംസിച്ചു. യോഗത്തിൽ ബ്ലോക്ക് മെമ്പർമാരായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ജയശ്രീ, പഞ്ചായത്ത് അംഗങ്ങളായ ജോളി ജെയിംസ്,അമ്പിളി, ജെസീന ജമീൽ, കെ.വിശാഖ്, കെ.ലിജി, ജ്യോതി ദാസ്, ഡി.രമേശ്, ജൂബറിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി.ആനന്ദൻ, പഞ്ചായത്ത് സെക്രട്ടറി ബി.എസ്.ഷൈനി , ഐ.സി.ഡി.എസ് സൂപ്പർവൈസർ അമ്പിളി എന്നിവർ സംസാരിച്ചു.