nss
തഴവ വടക്കുംമുറി മേക്ക് 1712ാം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബസംഗമത്തോടനുബന്ദിച്ച ചടങ്ങിൽ എൻ.എസ്.എസ് ട്രഷറർ എൻ.വി അയ്യപ്പൻപിള്ളയെ സ്.ആർ മഹേഷ് എം.എൽ.എ ആദരിക്കുന്നു

ഓച്ചിറ: തഴവ വടക്കുംമുറി മേക്ക് 1712ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും ആദരവും എൻ.എസ്.എസ് ട്രഷറർ എൻ.വി അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വാമദേവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി അനിൽപുലിത്തിട്ട സ്വാഗതം പറഞ്ഞു. അനുമോദനവും പ്രതിഭകളെ ആദരിക്കലും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ആർ.ദീപു ചികിത്സാ ധനസഹായം വിതരണം ചെയ്തു. മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ജയചന്ദ്രൻ, ബി.ജെ.എസ്.എം സ്കൂൾ മാനേജർ അനൂപ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വി.ടി അനിൽകുമാർ, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, പുഷ്പലത, സരേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.