കൊല്ലം: വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചയും യോഗവും ഇന്ന് വൈകിട്ട് 4ന് ചാത്തന്നൂർ റീജിയണൽ കോ ഓപ്പറേറ്റിവ് ഹാളിൽ നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ലഭിക്കുന്ന നഷ്ടപരിഹാരം, ക്ഷേമനിധി ആനുകൂല്യങ്ങൾ, ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, കൊവിഡാനന്തര ബാങ്ക് വായ്പ, ധനസഹായം എന്നിവയിലാണ് ചർച്ച. ചാത്തന്നൂർ, പൂതക്കുളം, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലെ വ്യാപാരികൾ പങ്കെടുക്കുമെന്ന് ഏരിയ കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ ചാനൽ വ്യൂ, സെക്രട്ടറി ജി.പി. രാജേഷ് എന്നിവർ അറിയിച്ചു.