
കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ അന്താരാഷ്ട്ര വയോജന ദിനാഘോഷം സംഘടിപ്പിച്ചു. സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, സമുദ്ര കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ ചാത്തന്നൂർ ഇടനാട് ഗൗരി സദനത്തിൽ 109 വയസുള്ള ഗൗരിഅമ്മയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
വെങ്കല വ്യാപാരിയും കർഷകനുമായിരുന്ന പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യയാണ്. 90 വയസുള്ള മകനും രണ്ടര വയസുള്ള കൊച്ചുമകളും ഉൾപ്പെട്ട കുടുംബം ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കല്ലുവാതുക്കൽ സമുദ്രതീരത്ത് ചേർന്ന സമ്മേളനം മുൻ സി.ഡബ്ളിയു.സി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. എം. റുവൽ സിംഗ് അദ്ധ്യക്ഷനായി. മുരളീധരൻ പിള്ള, എസ്.സജിത്ത്, ശോഭിത, പ്രസാദ് എന്നിവർ സംസാരിച്ചു. ശ്രീകുമാർ സ്വാഗതവും ശരത്ത്ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ സമുദ്രതീരം കുടുംബത്തിലെ 30 അച്ഛനമ്മമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.