കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കായി ചെങ്ങമനാട് ബി.ആർ.എം.സി.ബി.എസ്.ഇ സ്കൂളിൽ നടത്തിയ കൊല്ലം സഹോദയ ലാംഗ്വേജ് ഫൈറ്റിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ വിഷയങ്ങളിൽ കാരംകോട് വിമല സെൻട്രൽ സ്കൂളിന് അഭിമാന നേട്ടം. മലയാളം ഡിബേറ്റിൽ പ്ലസ് വൺ വിദ്യാർത്ഥികളായ ജെ.എസ്.വൈദേഹി, ആർ.പി.സ്വാതി, നോവ ഷാജി എന്നിവർ ഒന്നാം സ്ഥാനവും ഇംഗ്ലീഷ്, ഹിന്ദി ഡിബേറ്റിൽ സിദ്ധി വിനായക്, മുഹമ്മദ് സെൽ, ജെഫിൻ.പി.മാത്യു, അതുൽ.എസ്.അനിൽ, ഐവാൻ ക്രിസ്റ്റഫർ, ആഷിക ഷോൾ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിലായി സ്കൂളിനെ പ്രതിനിധീകരിച്ച് 250 കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ അനുമോദിച്ചു.