കൊല്ലം: കുണ്ടറ നെടുമ്പന ചങ്ങാതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനവും വാർഷികവും 28-ാം ഓണാഘോഷവും നാളെ മുതൽ 5 വരെ നടക്കും. നാളെ വൈകിട്ട് 4ന് വിളംബര ഘോഷയാത്ര, 5ന് കലാമത്സരങ്ങൾ, 7ന് 15 വയസിൽ താഴെയുള്ളവർക്കുള്ള ഡാൻസ് മത്സരം. 4ന് രാവിലെ 6ന് ഓട്ടമത്സരം, 10ന് കാരംസ്‌, ചെസ് മത്സരങ്ങൾ, ഉച്ചയ്ക്ക് 2ന് വടംവലി, 3ന് ഉറിയടി, 6ന് ഹൈസ്‌കൂൾ തലം വരെയുള്ളവർക്കായി ഓപ്പൺ സ്റ്റേജ് ക്വിസ് മത്സരം, 8ന് അഖില കേരള വടംവലി മത്സരം കണ്ണനല്ലൂർ പൊലീസ് എസ്.എച്ച്.ഒ ഡി. സജീവ് ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 6ന് മാരത്തോൺ, ഉച്ചയ്ക്ക് 2ന് ബൈക്ക് സ്ലോ റേസ്, 3ന് പുഷ്അപ്പ് മത്സരം. വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനവും മന്ദിര ഉദ്ഘാടനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ലൈബ്രറി ഉദ്‌ഘാടനവും നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരിജാകുമാരി പ്രതിഭകളെ ആദരിക്കലും നിർവഹിക്കും. ക്ലബ് പ്രസിഡന്റ് എൻ.ടി. പ്രദീപ് കുമാർ അദ്ധ്യക്ഷനാകും.