കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ സമാപനമായി സംഘടിപ്പിക്കുന്ന കരുതൽ നൈറ്റ് 2022 മെഗാ ഷോ 8ന് വൈകിട്ട് 4ന് സോപാനം ഓഡിറ്റോറിയത്തിൽ നടക്കും.
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ (ഇപ്ലോ), വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ക്യാപ് ഒഫ് ഡി ജി ട്രസ്റ്റ്, കരുതൽ കമ്മ്യുണിക്കേഷൻ, ബൃഹസ്പതി സംഗീത വിദ്യാപീഠം, സ്വാസ്ഥ്യ സ്കൂൾ ഒഫ് യോഗ, കരുതൽ അക്കാഡമി ഒഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കരുതൽ നൈറ്റ് സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികൾ, സിനിമാ, നാടക, സാമൂഹ്യ, സാംസ്കാരിക, കാരുണ്യ, കലാ, കായിക പ്രതിഭകൾ പങ്കെടുക്കും.
ചാക്യാരും, കോമഡി താരങ്ങളും, നർത്തകികളും, ഗായകരുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന ഷോയിൽ വിവിധ വ്യക്തിത്വങ്ങൾക്ക് അവാർഡുകളും ആദര വുകളും നൽകും. പ്രവേശനം സൗജന്യം. ഫോൺ: 9387676757, 9387045116, 8089802884.