കൊല്ലം: ബാലഭാസ്കറിന്റെ നാലാം ചരമവാർഷികാചരണവും സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച ജോയ് തമലത്തിന്റെ 'അനന്തരം' പുസ്തകത്തിന്റെ പ്രകാശനവും കാമ്പിശേരി കരുണാകരൻ ലൈബ്രറി ഹാളിൽ ഇന്ന് രാവിലെ 9.30ന് നടക്കും.
പി.എസ്. സുരേഷ് അദ്ധ്യക്ഷനാകും. നന്ദകുമാർ കടപ്പാൽ പുസ്തകം പ്രകാശനം ചെയ്യും. ദേശീയ കരാട്ടെ താരം ഈശ്വരി പുസ്തകം സ്വീകരിക്കും. ഷുഹാസ്,
കെ.ജി.അജിത്ത് കുമാർ, എസ്.ദേവകുമാർ, ജോയ് തമലം എന്നിവർ സംസാരിക്കും.