nl
തഴവ ലോക വയോജന ദിനത്തോട് അനുബന്ധിച്ച് തഴവ പാർത്ഥസാരഥി പോറ്റി സ്മാരക ലൈബ്രറി ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എം.എ. ആസാദ് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ എന്നിവർ ചേർന്ന് വൃദ്ധ ദമ്പതികളെ ആദരിക്കുന്നു.

തഴവ: ലോക വയോജന ദിനത്തോടനുന്ധിച്ച് തഴവാ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല ആൻഡ് വായനശാല സംഘടിപ്പിച്ച വൃദ്ധദമ്പതികളെ ആദരിയ്ക്കൽ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എം.എ.ആസാദ് അദ്ധ്യക്ഷനായി. യോഗത്തിൽ വൃദ്ധദമ്പതികളായ പാവുമ്പാ വടക്ക് പോക്കാട്ട് കിഴക്കതിൽ ശിവരാമ പണിയ്ക്കർ ഭാര്യ പത്മിനിയമ്മ എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മായാസുരേഷ് , ഭരണസമിതി അംഗം ഷൈലജ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. രാജേന്ദ്രൻപാവുമ്പാ, മണപ്പള്ളി നൗഷാദ്, ബാബുകൃഷ്ണൻ, മറ്റത്ത്ശശി എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി പാവുമ്പാസുനിൽ സ്വാഗതവും ലൈബ്രേറിയൻ സുമി വിനോദ് നന്ദിയും പറഞ്ഞു.