കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ കൺസൾട്ടന്റ് സർജൻ ഡോ. എം.എസ്. കൈലാഷ് ചന്ദ്രൻ (ജനറൽ സർജറി) ഒ.പിയിൽ ചാർജെടുത്തു. തൈറോയ്ഡ്, ബ്രസ്റ്റ്, പൈൽസ് ഫിഷർ, പൈലോനിഡൽ സൈനസ്, വെരിക്കോസ് വെയിൻ, ഉദരസംബന്ധമായ രോഗങ്ങളായ അപ്പെൻഡിസൈറ്റിസ്, പിത്താശയ കല്ല്, ആമാശയം, കുടൽ സംബന്ധമായ രോഗങ്ങൾ, ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ടോർഷൻ ടെസ്റ്റിസ്, ഹെർണിയ ഹൈഡ്രോസീൽ,​ ശരീരത്തിൽ ഉണ്ടാകുന്ന മറ്റു മുഴകൾ ഇവയ്ക്കെല്ലാം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ സർജറി ഒ.പിയും 3ന് ശേഷം എമർജൻസി കാഷ്വാലിറ്റിയിൽ വരുന്ന രോഗികളെ ചികിത്സിക്കാനുള്ള സേവനവും ലഭ്യമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളായ എൻ.രാജേന്ദ്രൻ, പി.സുന്ദരൻ, അനിൽ മുത്തോടം എന്നിവർ അറിയിച്ചു.