
കൊല്ലം: ഫൈൻ ആർട്ട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ഓണാഘോഷവും കുടുംബ സംഗമവും സംഗീത നിറവും സിനിമ സംഗീത സംവിധായകൻ ഭരത് ലാൽ ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. ഫാസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പ്രൊഫ. ജി. മോഹൻദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി പ്രദീപ് ആശ്രാമം, ട്രഷറർ ക്ലീറ്റസ് മാർസിലിൻ എന്നിവർ സംസാരിച്ചു. വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഓണവിരുന്നും നടന്നു.