rotary-club-chathannoor

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ചാത്തന്നൂർ റോട്ടറി ക്ലബ് വയോജന ദിനാഘോഷം നടത്തി. സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ പൊന്നാട ചാർത്തി ആദരിച്ചു. അന്നദാനം, വസ്ത്രദാനം, ആഹാര സാധനങ്ങൾ, സാനിറ്ററീസ്, അന്നദാന സംഭാവന എന്നിവ നൽകി. ജില്ലാ പ്രോജക്ട് ചെയർമാൻ ബിനോദ് കോട്ടയം ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷനായി. എൻജിനിയർ സലിം നാരായണൻ വസ്ത്രങ്ങൾ വിതരണം ചെയ്തു. സ്നേഹാശ്രമത്തിലെ മുതിർന്ന അംഗം തങ്കപ്പൻ പിള്ളയെ റിട്ട. ശ്രീനാരായണ കോളജ് പ്രൊഫസർ സനൽ ആദരിച്ചു. റോട്ടറി അസി. ഗവർണർ സുലൈമാൻ അബൂബക്കർ, ചാത്തന്നൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ നിക്കോളാസ്, സെക്രട്ടറി കെ.മനോഹരൻ, മുൻ പ്രസിഡന്റ് അലക്സ് മാമൻ, വൈസ് പ്രസിഡന്റ് വിനോദ് പിള്ള, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.