nl
കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് കുറുങ്ങപ്പള്ളി റേയിൽവേ ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്ക് ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ പുഷ്പഹാരം ചാർത്തുന്നു.

തഴവ: കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷങ്ങൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ്, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ.വിനയൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെഫീക്ക്, ഡി.സി.സി അംഗം കെ.അലാവുദ്ദീൻ കരുക്കുന്നേൽ, പെരുമാനൂർ രാധാകൃഷ്ണൻ ,മേടയിൽ ശിവപ്രസാദ്, നെടുംതറയിൽ രാജു, സജീബ് പോച്ചയിൽ, ഹക്കീം, ശിവരാജൻ കുമ്പഴ, വിജയകുമാർ, ജോൺ, പാപ്പച്ചൻ ചെറുമണ്ണേൽ എന്നിവർ ജയന്തി ആഘോഷത്തിന് നേതൃത്വം നൽകി.