
പരവൂർ: പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. പരവൂർ ജംഗ്ഷനിൽ രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡി.സി.സി അംഗം അഡ്വ. ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, പരവൂർ സജീബ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, വി.പ്രകാശ്, മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഷാജി, വിമലാംബിക, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപള്ള, പ്രേംജി, സുരേഷ് കുമാർ, കെ.മോഹനൻ, ഹക്കിം, തെക്കുംഭാഗം ഷാജി, ഹാഷിം, മണ്ഡലം ഭാരവാഹികളായ മനോജ് ലാൽ, ദിലീപ്, മോഹൻദാസ്, ഒല്ലാൽ സുനി, സുലോചന, ജയരാജ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.