 
തഴവ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുലശേഖരപുരം കടത്തൂരിൽ സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി' ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ശരത് അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുത്തൻകണ്ടത്തിൽ, നജീബ റിയാസ്, ആഷിഖ്, മിനി, ആദിത്യൻ, അമൽ, ആദിൽ മുഹമ്മദ്, സബീന തുടങ്ങിയർ സംസാരിച്ചു.