photo
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷവും ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷവും ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ജനറൽ മാനേജർ വി. സീതാരാമൻ മുഖ്യാതിഥിയായിരുന്നു.അഖിലേന്ത്യ ഗാന്ധിസ്മാരക നിധി ട്രസ്റ്റി കെ.ജി. ജഗദീശൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി. ഐ റീജണൽ മാനേജർ ഷീബാ ചിത്തജൻ, ജില്ലാ മാനേജർ മഹേഷ്‌ കുമാർ മൈസൂരി,കരുനാഗപ്പള്ളി ബ്രാഞ്ച് മാനേജർ എം.എൽ.അജിത് ,കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, ജില്ലാ ഭാരവാഹികളായ ടി.എസ്. മുരളീധരൻ, എൻ.രാജു,ആദിത്യ സന്തോഷ്‌, അമാനുൽ ഇമ്രാൻ എന്നിവർ സംസാരിച്ചു.

കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂടിയ യോഗം സി.ആർ.മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.സത്താർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, തൊടിയൂർ രാമചന്ദ്രൻ, മുനമ്പത്ത് വഹാബ്, എൻ. .അജയകുമാർ, കെ.കെ.ബഷീർ, എസ്.ജയകുമാർ, മുനമ്പത്ത് ഗഫൂർ, ബോബൻ.ജി.നാഥ്, നെടുങ്ങോട്ട് വിജയകുമാർ, ഫിലിപ്പ്മാത്യു, ഹാരീസ്, നസീംബഷീർ, സൈനുദ്ദീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.

ചെറിയഴീക്കൽ ഗാന്ധിയൻ ബാലകേന്ദ്രത്തിന്റെയും കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കമറുദ്ദീൻ മുസലിയാർ നിർവഹിച്ചു. രക്ഷാധികാരി ദേവരാജൻ അദ്ധ്യക്ഷനായി. കരയോഗം പ്രസിഡന്റ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ശശാങ്കൻ, അരവിന്ദ്, ദിപിൻരാജ്, ദേവീശൻ, റിദുൽ, നവാസ് എന്നിവർ സംസാരിച്ചു.