
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജയേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ സന്ദേശം നൽകി. ബയോ സയൻസ് വിഭാഗം മേധാവി എസ്.സീത, അദ്ധ്യാപക രക്ഷാകർത്തൃ സമിതി എക്സി. അംഗം ജയ രാകേഷ്, ഉണർവ് ക്ലബ് അംഗവും പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധിയുമായ സിജു തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ.സിമ്പിൾ സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ ജെഫിൻ നന്ദിയും പറഞ്ഞു.