ഓച്ചിറ : ഓച്ചിറ ക്ഷേത്ര ഭരണ സമിതി സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. സത്യൻ അദ്ധ്യക്ഷനായി.
ഭരണ സമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, ഗേളി ഷണ്മുഖൻ, ബി.ശ്രീദേവി, എ.അജ്മൽ , കൃഷ്ണകുമാർ രാമദാസ് , അഡ്വ.എം.സി.അനിൽകുമാർ , പാറയിൽ രാധാകൃഷ്ണൻ , പ്രകാശൻ വലിയഴീക്കൽ, എം.ഗോപാലകൃഷ്ണപിള്ള , കെ.പി.ചന്ദ്രൻ , ബി.എസ്.വിനോദ് തുടങ്ങിയവർ സംസാരിച്ചു
ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഓച്ചിറ : ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 153 - മത് ഗാന്ധി ജയന്തി ദിനാചരണം നടത്തി.
മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബി. സെവന്തി കുമാരി ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി.
അയ്യാണിക്കൽ മജീദ്, അൻസാർ. എ. മലബാർ , എസ്. ഗീതാകുമാരി, കെ. കേശവപിള്ള , സമദ്, അജിത്, മുരളി തുടങ്ങിയവർ സംസാരിച്ചു.