കൊല്ലം: ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മഹാചണ്ഡിക ഹോമം നടക്കും.

രാവിലെ 7ന് ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് മഹാപൂർണാഹൂതി, മംഗളാരതി, കലശാഭിഷേകം, പ്രസാദ വിതരണം,​ അന്നദാനം എന്നിവയോടെ സമാപിക്കും.

ഗുരുജിയുടെ പ്രമുഖ ശിഷ്യൻ സ്വാമി ബ്രഹ്മപാദജി, ബ്രഹ്മചാരി ജി.വിശ്വത്ത്,​ ബംഗളൂരുവിലെ വേദ് വിജ്ഞാൻ മഹാ വിദ്യാപീഠത്തിലെ പണ്ഡിറ്റുകൾ, കൊല്ലം

കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിലെയും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെയും തന്ത്രി മുഖ്യൻ വിശ്വനാഥ് ശർമ്മ എന്നിവർ നേതൃത്വം നൽകും.

ചണ്ഡിദേവി സങ്കല്പ പൂജയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:7736153248, 7736372428. വൈകിട്ട് 6ന് ലളിതസഹസ്രനാമ പാരായണം,​ പൂജവയ്പ്പ്.

4ന് വൈകിട്ട് 6ന് സരസ്വതി പൂജ, വിദ്യാസങ്കല്പപൂജ, തുടർന്ന് എഴുകോൺ ശ്രീശ്രീ അക്കാഡമി വിദ്യാർത്ഥികളുടെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ്. 5ന് രാവിലെ 8 മുതൽ വിദ്യാരംഭ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.